പ്രവാസി ക്ഷേമനിധി ബോർഡ് – പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കുന്ന മറ്റു ഗുണങ്ങൾ
കേരള പ്രവാസി ക്ഷേമനിധി ബോർഡ് വഴി ലഭിക്കുന്ന ഗുണങ്ങൾ – പെൻഷൻ, കുടുംബ പെൻഷൻ, ആരോഗ്യ-വിദ്യാഭ്യാസ സഹായം, വിവാഹസഹായം, മരണാനന്തര ധനസഹായം, പുനരധിവാസം തുടങ്ങി പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷ നൽകുന്ന പ്രധാന പദ്ധതികൾ അറിയാം.
JUSTINEPUTHUSSERY
9/28/20251 min read


വിദേശത്ത് തൊഴിൽ ചെയ്ത് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്ന പ്രവാസികളുടെ ജീവിതം വളരെ പരിശ്രമപൂർണ്ണവുമാണ്, എന്നാൽ പലപ്പോഴും സുരക്ഷിതത്വത്തിന്റെ അഭാവവും സാമ്പത്തിക അനിശ്ചിതത്വവും നിറഞ്ഞതുമാണ്. പ്രവാസി ജീവിതം അവസാനിച്ചാലും, നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ സ്ഥിരമായ വരുമാനം ലഭ്യമല്ലാതാകുന്ന അവസ്ഥകൾ നിരവധി കുടുംബങ്ങളെ ബാധിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തികവും സാമൂഹികവുമായ സുരക്ഷ നൽകുന്നതിന് കേരള സർക്കാർ രൂപീകരിച്ച സംവിധാനമാണ്.
അനുകുലകൾ,
1) പെന്‍ഷൻ പദ്ധതി;
അറുപത് വയസ്സ് പൂര്‍ത്തിയായതും, അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായം അടച്ചിട്ടുള്ളതുമായ ഓരോ പ്രവാസി കേരളീയനായ അംഗത്തിനു 3500 രൂപയും, ഓരോ മുന്‍ പ്രവാസി കേരളീയനായ അംഗത്തിനു,(മുൻപ്രവാസിയും ഇപ്പോൾ കേരളത്തിൽ ഉള്ളതുമായ Xപ്രവാസി) പ്രതിമാസം 3000 രൂപയും മിനിമം പെന്‍ഷന്‍ അനുവദിച്ചു വരുന്നു.
അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ കാലം തുടര്‍ച്ചയായി അംശദായം അടച്ചിട്ടുളള അംഗങ്ങള്‍ക്ക്, അവര്‍ പൂര്‍ത്തിയാക്കിയ ഓരോ അംഗത്വ വര്‍ഷത്തിനും ടി നിശ്ചയിച്ചിട്ടുളള മിനിമം പെന്‍ഷന്‍ തുകയുടെ മൂന്ന് ശതമാനത്തിന് തുല്യമായ തുക കൂടി അധിക പെന്‍ഷനായി നല്കുന്നുണ്ട്.എന്നാൽ മൊത്തം പെൻഷൻ തുക, നിശ്ചയിച്ചിട്ടുള്ള മിനിമം പെൻഷൻ തുകയുടെ ഇരട്ടിയിൽ കൂടുന്നതല്ല.
2) കുടുംബ പെന്‍ഷൻ പദ്ധതി;
പെന്‍ഷന് അര്‍ഹത നേടിയതിന് ശേഷം ഒരംഗം മരണമടയുന്ന പക്ഷം ടിയാളുടെ നിയമാനുസൃത നോമിനിയിക്കും, അഞ്ചുവർഷത്തിൽ കുറയാത്ത കാലയളവിൽ അംശദായം അടച്ചിട്ടുള്ളതും അംഗത്വം റദ്ദ് ആകാതെ മരണസമയത്ത് നിലനിന്നുവന്നിട്ടുള്ളതുമായ അംഗത്തിന്‍റെ നിയമാനുസൃത നോമിനിയ്ക്കും, പെൻഷന് അർഹതനേടിയതിനുശേഷം പെൻഷന് അപേക്ഷിക്കാത്തവർ മരണപ്പെട്ടാൻ നിയമാനുസൃത നോമിനിയ്ക്കും പ്രതിമാസ കുടുംബ പെന്‍ഷന് അര്‍ഹത ഉണ്ടായിരിക്കുന്നതാണ്. കുടുംബ പെന്‍ഷന്‍ തുക ഓരോ വിഭാഗത്തിനും അര്‍ഹതപ്പെട്ട പ്രതിമാസ പ്രായാധിക്യ പെന്‍ഷന്‍ തുകയുടെ അന്‍പതു ശതമാനം ആയിരിക്കും.
3) അവശതാ പെന്‍ഷന്‍;
തന്‍റെ നിത്യവൃത്തിക്കായി ഏതെങ്കിലും തൊഴില്‍ ചെയ്യുന്നതിന് സ്ഥായിയായ ശാരീരിക അവശത മൂലം കഷ്ടത അനുഭവിക്കുന്നതും ക്ഷേമനിധിയില്‍ മൂന്നുവര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ തുടര്‍ച്ചയായി അംശദായമടച്ചിട്ടുള്ളതു മായ ഒരംഗത്തിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ തുകയുടെ നാല്പതു ശതമാനത്തിനു തുല്യമായ തുക പ്രതിമാസ അവശതാ പെന്‍ഷന്‍ ലഭിക്കാനര്‍ഹത ഉണ്ടായിരിക്കുന്നതാണ്.
4) ചികിത്സാ സഹായം;
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സ ക്കായി ഒരംഗത്തിന് മുഴുവന്‍ അംഗത്വകാലയളവില്‍ അമ്പതിനായിരം രൂപയെന്ന പരമാവധി പരിധിക്ക് വിധേയമായി ചികിത്സ സഹായം നൽകുന്നതാണ്.ഇതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഡിസ്ചാർജ് സമ്മറി/ ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത്, ഒറിജിനൽ ബില്ലുകളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ടിൽ ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തി ആശുപത്രി സീലും പതിച്ച്, എല്ലാ ഒറിജിനൽ ബില്ലുകളിലും ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തി ഹെഡ് ഓഫീസിലേക്ക് അയക്കേണ്ടതാണ്.
5) വിവാഹ ധനസഹായം;
ഗുരുതരമായ രോഗം ബാധിച്ച അംഗങ്ങളുടെ ചികിത്സ ക്കായി ഒരംഗത്തിന് മുഴുവന്‍ അംഗത്വകാലയളവില്‍ അമ്പതിനായിരം രൂപയെന്ന പരമാവധി പരിധിക്ക് വിധേയമായി ചികിത്സ സഹായം നൽകുന്നതാണ്.ഇതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ ഡിസ്ചാർജ് സമ്മറി/ ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത്, ഒറിജിനൽ ബില്ലുകളുടെ വിശദ വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ ലഭിക്കുന്ന എസ്സെൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന്റെ പ്രിന്റ് ഔട്ടിൽ ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തി ആശുപത്രി സീലും പതിച്ച്, എല്ലാ ഒറിജിനൽ ബില്ലുകളിലും ബന്ധപ്പെട്ട ഡോക്ടർ സാക്ഷ്യപ്പെടുത്തി ഹെഡ് ഓഫീസിലേക്ക് അയക്കേണ്ടതാണ്.
6) പ്രസവാനുകൂല്യം;
തുടര്‍ച്ചയായി ഒരുവര്‍ഷക്കാലം അംശദായം അടച്ചിട്ടുള്ള കല്പിതാംഗങ്ങള്‍ ഒഴികെ യുള്ള ഒരു വനിതാ അംഗത്തിന് പ്രസവത്തിന്മൂ വായിരം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. എന്നാല്‍ ഒരംഗത്തിന് രണ്ടില്‍ കൂടുതല്‍ തവണ ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
ഗര്‍ഭം അലസല്‍ സംഭവിച്ച കല്പിതാംഗങ്ങള്‍ ഒഴികെയുള്ള വനിതാ അംഗത്തിന് രണ്ടായിരം രൂപ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. എന്നാല്‍, രണ്ടു തവണ പ്രസവാനുകൂല്യമോ ഗര്‍ഭം അലസലിനുള്ള ആനുകൂല്യമോ രണ്ടും കൂടിയോ ലഭിച്ച അംഗത്തിന് തുടര്‍ന്ന് ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല
7) മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് ധനസഹായം;
ഈ പദ്ധതിയില്‍ അംഗമായിരിക്കെ അസുഖം മൂലമോ അപകടം മൂലമോ, മരണ മടയുന്ന പ്രവാസി കേരളീയരായ (വിദേശം) (1 എ) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് അന്‍പതിനായിരം രൂപയും വിദേശത്തു നിന്നും തിരിച്ചുവന്ന പ്രവാസി കേരളീയനായ (വിദേശം) (1 ബി) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് മുപ്പതിനായിരം രൂപയും, പ്രവാസി കേരളീയനായ (ഭാരതം) (2എ) അംഗത്തിന്‍റെ ആശ്രിതര്‍ക്ക് ഇരുപത്തയ്യായിരം രൂപയും, കല്പിത അംഗങ്ങളുടെ ആശ്രിതര്‍ക്ക് ഇരുപതിനായിരം രൂപയും മരണാനന്തര ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്. പെൻഷനായവർക്ക് ആനുകൂല്യത്തിന് അർഹതയില്ല
8) ഭവന വായ്പ സബ്‌സിഡി പദ്ധതി;
കേരള സര്‍ക്കാർ പ്രവാസികള്‍ക്കായി ആവിഷ്കരിച്ചിട്ടുളള വിവിധ ക്ഷേമ പദ്ധതികൾ ഉള്‍ക്കൊളളുന്ന പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതി അര്‍ഹരായ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനായി ബോര്‍ഡ് പരിശ്രമിച്ചു വരുന്നു. പ്രവാസി ക്ഷേമ നിധി അംഗങ്ങള്‍ ബാങ്കുകള്‍/ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുക്കുന്ന 20 ലക്ഷം രൂപ വരെയുളള ഭവന വായ്പകള്‍ക്ക് 5% സര്‍ക്കാർ വായ്പാ സബ്സിഡി ലഭ്യമാക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രകാരം അര്‍ഹരായ അംഗങ്ങള്‍ക്ക് ഭവന വായ്പ സബ്സിഡി ലഭ്യമാക്കിയിട്ടുണ്ട്.


സമാപനം;
പ്രവാസി ക്ഷേമനിധി ബോർഡ്, പ്രവാസികളുടെ ജീവിതം മാത്രമല്ല, അവരുടെ കുടുംബങ്ങളുടെയും ഭാവി സുരക്ഷിതവും ആത്മവിശ്വാസപൂർണ്ണവും ആക്കാൻ വലിയൊരു പങ്ക് വഹിക്കുന്നു. പെൻഷൻ, കുടുംബ പെൻഷൻ, ആരോഗ്യ സഹായം, വിദ്യാഭ്യാസം, വിവാഹസഹായം, മരണാനന്തര ധനസഹായം, പുനരധിവാസം തുടങ്ങി നിരവധി പദ്ധതികൾ വഴിയുള്ള സഹായങ്ങൾ, പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും സാമ്പത്തികവും സാമൂഹികവുമായ ഒരു സുരക്ഷാ കവചം ഒരുക്കുന്നു














Simplify
Efficient, reliable, comprehensive services to meet all needs.
Connect
COVENANT RAK© 2024. All rights reserved.