പ്രവാസത്തിന് ഇനി സമ്പൂർണ്ണ ആരോഗ്യ സുരക്ഷ

വിദേശത്ത് തൊഴിൽ ചെയ്ത് ജീവിക്കുന്ന മലയാളികൾക്കായി കേരള സർക്കാർ ഒരുക്കിയിട്ടുള്ള വലിയൊരു ആശ്വാസമാണ് NORKA Care. പ്രവാസ ജീവിതത്തിലെ വലിയൊരു ഭയം ആരോഗ്യ പ്രശ്നങ്ങളാണ്. വിദേശത്ത് ചികിത്സാ ചിലവുകൾ വളരെ ഉയർന്നതും, നാട്ടിലെത്തിയാലും അപ്രതീക്ഷിതമായി വരുന്ന ചെലവുകൾ കുടുംബത്തിന് വലിയൊരു ഭാരവും ആകുന്നു. ഈ സാഹചര്യത്തിൽ, കുറഞ്ഞ പ്രീമിയത്തിൽ തന്നെ പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ സംരക്ഷണം നൽകുന്ന പദ്ധതിയാണ് NORKA Care.

Justine Puthussery Rak

9/22/20251 min read

NORKA Care: പ്രവാസത്തിന് ഇനി സമ്പൂർണ്ണ ആരോഗ്യ സുരക്ഷ;

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി കേരള സർക്കാർ ആരംഭിച്ച NORKA Care പദ്ധതി, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വിശ്വസനീയമായ ആരോഗ്യ ഇൻഷുറൻസ് സംരക്ഷണം ഉറപ്പാക്കുന്നു. ചെറിയ പ്രീമിയത്തിൽ തന്നെ ചികിത്സാചിലവുകൾ ഉൾപ്പെടെ, അപകടസാഹചര്യങ്ങളിലും മെഡിക്കൽ അടിയന്തരാവസ്ഥകളിലും കുടുംബത്തോടൊപ്പം സുരക്ഷിതമായ പിന്തുണ നൽകുന്നതാണ് ഈ പദ്ധതിയുടെ മുഖ്യ ലക്ഷ്യം.

എന്തുകൊണ്ട് NORKA Care പ്രധാനമാണ്?

പ്രവാസികൾ വിദേശത്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോൾ, പലപ്പോഴും ആരോഗ്യ പ്രശ്നങ്ങൾക്ക് മുൻകൂട്ടി തയ്യാറെടുപ്പില്ലാതെ പോകുന്നു. ചെറിയൊരു രോഗം പോലും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാൻ കഴിയും. NORKA Care വഴിയാണ് പ്രവാസികൾക്ക് ഇനി ആശങ്കകളില്ലാതെ സുരക്ഷിതമായി ജീവിക്കാൻ കഴിയുന്നത്

പ്രീമിയ നിരക്കുകൾ

  • ഭർത്താവ് - ഭാര്യ + 25 വയസ്സ് വരെ ഉള്ള രണ്ട് കുട്ടികൾ (GMC + GPA) INR: 13411.00 RS.

  • ഒരു വ്യക്തിക്ക് (GMC + GPA) INR: 8101.00 RS.

  • അധികമായി ഒരു കുട്ടിക്ക് (GMC) INR: 4130.00 RS.

നോർക്ക കെയർ GMC;

  1. 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്.

  2. Room Rent ഒരു ദിവസം 5000.00 RS, ICU ഒരു ദിവസം 10000.00 RS വരെ.

  3. 18 വയസ്സ് മുതൽ 70 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം.

  4. 18 വയസ്സ് മുതൽ 70 വയസ്സുവരെയുള്ളവർക്ക് പദ്ധതിയിൽ ചേരാൻ ഒരു തുക മറിയവും.

  5. മെഡിക്കൽ ചെക്കപ്പുകൾ, മെഡിക്കൽ ഡിക്ലറേഷൻസ് ആവശ്യമില്ല.

  6. 25 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫാമിലി ഗ്രൂപ്പിൽ തുടരാം.

  7. മൂന്നാമത്തെ കുട്ടി മുതൽ അഞ്ചാമത്തെ കൂട്ടി വരെ അധിക തുക അടച്ച് ഫാമിലി ഗ്രൂപ്പിൽ ചേർക്കാവുന്നതാണ് .

  8. അവയവ മാറ്റരുൾപ്പടെയുള്ള ചികിത്സക് ഉപയോഗിക്കാം.

  9. കോ പേമെന്റ്, മറ്റ് ഡിഡക്ഷനുകൾ ഒന്നുമില്ല.

  10. ഇന്ത്യയിലെ 16000 ത്തിലധികം ആശുപതികളിൽ സൗജന്യ ചികിത്സ സൗകര്യം.

  11. കേരളത്തിലെ 500 ൽ പരം പ്രമുഖ ആശുപ്രതികളിൽ സൗജന്യ ചികിത്സ ലഭിക്കും.

  12. ആയുഷ് ചികിത്സ 50000.00 RS വരെ.

  13. തിരികെ നാട്ടിലെത്തുന്നവർക്ക് പോളിസി ആനുകൂല്യങ്ങൾ പോർട്ടബിലിറ്റി മുഗേന തുടരാൻ സൗകര്യം.

  14. 70 വയസ്സിനുശേഷം പോർട്ടബിലിറ്റി മുഖേന മെഡിക്കൽ ചെക്കപ്പ് കൂടാതെ പോളിസി പുതുക്കാൻ സൗകര്യം.

  15. ക്ലെയിം ചെയ്തതുകൊണ്ട് റിന്യൂവൽ ചെയ്യുമ്പോൾ പ്രീമിയം ലോഡിങ് ഉണ്ടായിരിക്കുന്നതല്ല.

  16. അഡ്മിഷന് മുൻപുള്ള 30 ദിവസത്തെയും ശേഷമുള്ള 60 ദിവസത്തെയും മെഡിക്കൽ ചെലവുകൾ 5000.00 RS രൂപ വരെ ലഭിക്കുന്നതാണ്.

  17. നവജാത ശിശുക്കളെ ജനിച്ച ദിവസം മുതൽ ഫാമിലി ഗ്രൂപ്പിൽ ഉൾപ്പെടുത്താവുന്നതാണ്.

നോർക്ക കെയർ GPA;

  1. ലോകത്തെവിടെ വച്ച് സംഭവിക്കുന്ന എല്ലാവിധ അപകട മരണങ്ങൾക്ക് 10 ലക്ഷം രൂപയുടെ കവറേജ്.

  2. ഭാഗികമായോ, സ്ഥിരമായോ വൈകല്യം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കും.

  3. വിദേശത്ത് നിന്ന് മൃതദേഹം എത്തിക്കണത്തിന്നു 50000.00 RS, ഇന്ത്യക്ക് അകത്തുനിന്ന് 25000.00 RS.

എങ്ങനെ ജോയിൻ ചെയ്യാം;

  1. NORKA WEBSITE; വഴി ഓണ്ലൈനിലായി NORKA ID CARD നമ്പർ ഉപയോഗിച്ച് ജോയിൻ ചെയ്യാം.

  2. ഇന്ത്യക്ക് പുറത്തുള്ളവർ ബിസിനസ് സെർവിസ്സ് സെന്ററുകൾ, ടൈപ്പിംഗ് സെന്ററുരുളലുടെ സഹായത്തോടെ ഇ സേവനം ലാഭമാകാം. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് (www.covenantgroupuae.com) അല്ലകിൽ WHAT'SAPP (00971588446406) നമ്പർമായി ബന്ധപ്പെടുക.

  3. Ply store / Apple Store എന്നിവിടങ്ങളിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് NORKA ID CARD നമ്പർ ഉപയോഗിച്ച് ജോയിൻ ചെയ്യാം.

  4. NORKA ID CARD എടുക്കാത്തവരോ, പുതുക്കാത്തവരോ ഉണ്ടെങ്കിൽ ഞങ്ങളുടെ വെബ്സൈറ്റ് (www.covenantgroupuae.com) അല്ലകിൽ WHAT'SAPP (00971588446406) മുഗേന ബന്ധപ്പെടുക.

സംഗ്രഹം

ഉയർന്നു വരുന്ന ചെലവുകളിൽ ഒരു ഭാഗം ഇതിനായി മാറ്റിവച്ചു NORKA CARE, NORKA PRAVASI PENSION SCHEME പോലെയുള്ള ക്ഷേമപദ്ധതികൽ ഉപോയോഗപ്പെടുത്തിയാൽ ഭാവിയിൽ നമുക്കൊരു നേട്ടമായിരിക്കും. സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല് ആപത്ത് കാലത്ത് കാ പത്തു തിന്നാം!മറക്കേണ്ട !, അല്ലകിൽ വാർധ്യക്യ കാലഘട്ടങ്ങളിൽ പേടിയില്ലാതെ ജീവിക്കാൻ നമുക്കു സാധിക്കും.നമ്മുടെ കുടുംബങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ നമ്മൾ കാണിക്കുന്ന കരുതൽ നമ്മുടെ ആരോഗ്യത്തിലും, ജീവിതത്തിനും ആവശ്യമാണെന്ന് ഓര്മപെടുത്തി കൊണ്ട് ഒരു പ്രവാസി സഹോദൻ എഴുതുന്ന കുറിപ്പ്.