Read our 1 Min Blog - https://www.covenantgroupuae.com/covenant-business-services-blog
കേരളത്തില്‍ പ്രവാസി ക്ഷേമനിധിയുടെ പെന്‍ഷന്‍ പദ്ധതിയില്‍ മുമ്പ് വിദേശത്ത് ജോലി ചെയ്ത് ഇപ്പോള്‍ സ്ഥിരമായി നാട്ടിലേക്ക് മടങ്ങിയവരും (Ex-Pravasi) അംഗമാകാം.
നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് കുറഞ്ഞ മാസാന്ത സംഭാവന നല്‍കി അംഗത്വം നേടുകയും, 60 വയസ്സിന് ശേഷം സ്ഥിരമായ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പല ക്ഷേമ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യുന്നു
JUSTINE PUTHUSSERY
10/3/20251 min read
വിദേശത്ത് വര്‍ഷങ്ങളോളം തൊഴില്‍ ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോയ നിരവധി മലയാളികള്‍ പിന്നീട് കുടുംബത്തിനൊപ്പം സ്ഥിരമായി നാട്ടിലേക്ക് മടങ്ങിവരുന്നുണ്ട്. ഇവര്‍ക്ക് ഭാവിയില്‍ സാമ്പത്തിക സുരക്ഷയും, വയോജന കാലത്ത് സ്ഥിരമായ വരുമാനവും ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് വഴി Ex-Pravasi Pension Scheme നടപ്പിലാക്കിയിരിക്കുന്നു. നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് കുറഞ്ഞ മാസാന്ത സംഭാവന നല്‍കി അംഗത്വം നേടുകയും, 60 വയസ്സിന് ശേഷം സ്ഥിരമായ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള പല ക്ഷേമ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യുന്നു. ഇതിലൂടെ വിദേശ ജീവിതം അവസാനിപ്പിച്ച പ്രവാസികളുടെ ഭാവി സുരക്ഷിതവും ആത്മവിശ്വാസപൂര്‍ണവുമായിരിക്കും.
യോഗ്യത;
വിദേശത്ത് കുറഞ്ഞത് 2 വര്‍ഷം ജോലി ചെയ്ത് സ്ഥിരമായി കേരളത്തിലേക്ക് മടങ്ങിയിരിക്കണം.
പ്രായം 18 മുതല്‍ 60 വരെ ആയിരിക്കണം.
മാസാന്തം സ്ഥിരമായി സംഭാവന നല്‍കണം
ആവശ്യമായ രേഖകള്‍;
Passport / School Certificate / Birth Certificate / Driving License - എതെകിലും ഡോക്യൂമെന്റസിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്(self attested).(Maximum Size : 1MB , File Type : jpeg / jpg / pdf)
പാസ്സ്പോർട്ടന്റെ ഫ്രന്റ് പേജ് ,ബാക് അഡ്രെസ്സ് പേജുകളുടെ കോപ്പി അപ്‌ലോഡ് ചെയ്യുക.
ഫോം നമ്പര്‍ - 1B
വിദേശത്ത് 2 വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ താമസിച്ചതിന് തെളിവായി പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്ത വിസാ പേജുകളുടെ പകര്‍പ്പ് ( ആദ്യ വിസയുടെയും അവസാന വിസയുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് മാത്രം മതി)
Aadhar അല്ലകിൽ Voters കാർഡറെ കോപ്പി അപ്‌ലോഡ് ചെയ്യുക.
പാസ്സ്പോർട് സൈസ് ഫോട്ടോ അപ്‌ലോഡ് ചെയ്യുക.(Maximum Size : 1MB , File Type : jpeg / jpg / pdf)
ഒരു വൈറ്റ് പേപ്പറിൽ സൈൻ ചെയ്തു അപ്‌ലോഡ് ചെയുക.(Maximum Size : 1MB , File Type : jpeg / jpg / pdf)
"മുകളിൽ കൊടുത്തിരിക്കുന്ന ഇത്രയും കാര്യങ്ങൾ മുൻകൂട്ടി സ്കാൻ ചെയ്‌തുവച്ചാൽ എളുപ്പത്തിൽ നമുക്ക് രെജിസ്ട്രേഷൻ പൂർത്തിയാകാൻ സാധിക്കും.മൂന്നാമത്തെ ഓപ്ഷൻ ആയ 1B സെര്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ മുകളിൽ കൊടുത്തിരിക്കുന്ന നീലനിറത്തിലുള്ള (1B)യിൽ ക്ലിക്ക് ചെയുക."
രെജിസ്ട്രേഷന് എന്തെകിലും ബുദ്ധിമുട്ടുകൾ നേരിട്ടാൽ ഞങ്ങളുടെ WHATAPP നമ്പറിൽ ബന്ധപെടാം. https://www.covenantgroupuae.com/businessmen-services-and-typing-center-or-ras-al-khaimah-uae
ലഭിക്കുന്ന ആനുകൂല്യങ്ങള്‍
60 വയസിന് ശേഷം പ്രതിമാസ പെന്‍ഷന്‍ (₹3,000 മുതല്‍).
വൈകല്യ പെന്‍ഷന്‍ (3 വര്‍ഷം സംഭാവന നല്‍കിയ ശേഷം സ്ഥിര വൈകല്യം സംഭവിച്ചാല്‍).
ഫാമിലി പെന്‍ഷന്‍ (അംഗം മരിച്ചാല്‍ നോമിനിക്ക്).
ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം, വിവാഹ സഹായം, പ്രസവ സഹായം തുടങ്ങിയ ക്ഷേമ പദ്ധതികള്‍.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
ബന്ധപ്പെടുക.
കേരള പ്രവാസി ക്ഷേമബോർഡുമായി ബന്ധപ്പെടുന്നതിനുള്ള വിശദവിവരങ്ങൾ ചുവടെ.
Customer care no: (91) 0471-2465500 (IST 10:00 am to 05:00 pm)
International : 0484-3539120
Toll Free-India : 1800 890 828
Simplify
Efficient, reliable, comprehensive services to meet all needs.
Connect
COVENANT RAK© 2024. All rights reserved.