Read our 1 Min Blog - https://www.covenantgroupuae.com/covenant-business-services-blog
Understanding the UAE Visit Visa Rules: New Minimum Salary Requirement for Sponsorship
Discover the latest UAE visit visa updates as the Federal Authority for Identity, Citizenship, Customs and Port Security (ICP) introduces four new visa categories along with major amendments to residency and entry permits. From visas for AI specialists, entertainers, event participants, and cruise tourists, to new rules on family sponsorship, humanitarian permits, and professional entry options — learn how these changes create flexible opportunities for residents, tourists, and professionals while positioning the UAE as a global hub for talent, business, and tourism.
JUSTINE P
9/30/20253 min read


September 30, 2025 | Dubai, UAE: The Federal Authority for Identity, Citizenship, Customs and Port Security (ICP) has announced the introduction of four new visit visa categories, along with significant amendments to entry permits and residency regulations in the United Arab Emirates. These new UAE visit visas are part of a broader reform aimed at streamlining immigration policies and creating flexible options for professionals, families and tourists.
According to officials, these modifications are intended to advance the nation’s long-term strategy aimed at attracting international talent, bolstering the tourism sector, and providing adaptable options for residents and their families. The updates encompass four new visit visa categories, provisions for humanitarian residency, regulations regarding family sponsorship, and permits designated for certain business and employment classifications. By implementing new UAE visit visas, authorities also aim to position the country as a forward looking global hub.
Four New Visit Visa Categories:
The four new visit visa categories target professionals, tourists, and visitors across different sectors.
This category is designed for professionals working in artificial intelligence. It allows both single- and multiple-entry options. Applicants must present a letter from a UAE-based company or institution active in the technology sector. The initiative reflects the country’s focus on becoming a leader in advanced technologies.
The entertainment visa is for individuals visiting the UAE to perform or participate in entertainment activities. This includes artists, performers, and others involved in shows and productions. By including this in the four new visit visa categories, the UAE provides easier entry for international talent. The launch of such new UAE visit visas strengthens the country’s reputation as a global entertainment hub.
This visa supports visitors attending or taking part in festivals, conferences, exhibitions, cultural programs, religious gatherings, or sports competitions. Hosts or sponsors must provide event details and confirm the duration of stay. The new category aligns with the UAE’s growing role as a global events hub.
Tourists arriving by cruise ships or leisure vessels can now apply for this visa. It allows multiple entries if the travel itinerary includes UAE ports. Only licensed tourism operators can act as sponsors. Authorities expect this to boost maritime tourism, an increasingly important part of the UAE’s visitor economy.
Residency and Entry Permit Amendments:
Several amendments have also been announced for existing residency and entry permit categories
The UAE has introduced revised minimum income requirements for expatriates wishing to sponsor relatives or friends:
Immediate family members: AED 4,000 per month
Second- or third-degree relatives: AED 8,000 per month
Friends: AED 15,000 per month
The change is aimed at ensuring financial stability for sponsors while regulating sponsorship more effectively.
Foreign widows and divorcees can now apply for a one-year residency permit, which can be renewed under certain conditions. Applications must be submitted within six months of the husband’s death or divorce. Different rules apply depending on whether the husband was Emirati or a foreign national.
A one-year renewable permit is now available for individuals from countries affected by war, disasters, or political unrest. It can be granted without a guarantor, providing temporary relief to affected foreign nationals.
Updates to Business and Professional Permits:
The UAE has also refined visa rules for professionals and workers in specialized sectors.
Applicants must now prove financial solvency and provide evidence of either an existing business abroad or professional expertise in their field. This ensures that only qualified individuals with a clear business background can access this visa.
Truck drivers working for freight and transport companies can be granted single or multiple-entry permits. Sponsors must be licensed transport companies, and drivers must meet insurance and financial guarantee requirements. This move supports the logistics and transport industry, a key pillar of the UAE economy.
ഈ ലേഖനാത്തിന്റെ മലയാളം തർജ്ജമ തഴകൊടുത്തിരിക്കുന്നു
2025 സെപ്റ്റംബർ 30 | ദുബൈ, യുഎഇ:ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) യുഎഇയിൽ നാല് പുതിയ വിസിറ്റ് വിസ വിഭാഗങ്ങൾ പ്രഖ്യാപിച്ചു. കൂടാതെ, എൻട്രി പെർമിറ്റുകളും റസിഡൻസി ചട്ടങ്ങളും സംബന്ധിച്ച പ്രധാന മാറ്റങ്ങളും കൊണ്ടുവന്നു. ഈ പുതിയ യുഎഇ വിസിറ്റ് വിസകൾ, രാജ്യത്തിന്റെ കുടിയേറ്റ നയങ്ങളെ കൂടുതൽ സുതാര്യമാക്കാനും, പ്രൊഫഷണലുകൾക്ക്, കുടുംബങ്ങൾക്ക്, വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ ഓപ്ഷനുകൾ നൽകാനും ലക്ഷ്യമിട്ടുള്ള വ്യാപകമായ പരിഷ്‌കരണത്തിന്റെ ഭാഗമാണ്.
അധികാരികളുടെ അനുസാരമായി, രാജ്യത്തിന്റെ ദീർഘകാല തന്ത്രം അനുസരിച്ചാണ് ഈ മാറ്റങ്ങൾ വരുത്തിയത്. ഇതിലൂടെ അന്താരാഷ്ട്ര കഴിവുകളെ ആകർഷിക്കാനും, വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്താനും, താമസക്കാരും അവരുടെ കുടുംബങ്ങളും കൂടുതൽ സൗകര്യപ്രദമായ ഓപ്ഷനുകൾ നേടാനും സാധിക്കും. പുതുക്കലുകളിൽ നാല് പുതിയ വിസിറ്റ് വിസ വിഭാഗങ്ങൾ, മാനുഷിക സാഹചര്യങ്ങളിലെ റെസിഡൻസി, കുടുംബ സ്‌പോൺസർഷിപ്പ് ചട്ടങ്ങൾ, ചില ബിസിനസ്/തൊഴിൽ വിഭാഗങ്ങൾക്കുള്ള പെർമിറ്റുകൾ എന്നിവ ഉൾപ്പെടുന്നു.
നാല് പുതിയ വിസിറ്റ് വിസ വിഭാഗങ്ങൾ;
1. കൃത്രിമ ബുദ്ധി വിദഗ്ധർ (Artificial Intelligence Specialists):
കൃത്രിമ ബുദ്ധി മേഖലയിലുള്ള പ്രൊഫഷണലുകൾക്കായി രൂപകല്പന ചെയ്ത വിസ. സിംഗിൾ/മൾട്ടിപ്പിൾ എൻട്രി സൗകര്യം ലഭിക്കും. അപേക്ഷകർ ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്ന യുഎഇയിലെ സ്ഥാപനത്തിൽ നിന്ന് ശുപാർശാ കത്ത് സമർപ്പിക്കണം. യുഎഇയുടെ ഹൈടെക് ലക്ഷ്യങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള നടപടിയാണ് ഇത്.
2. എന്റർടെയിൻമെന്റ് വിസ (Entertainment Visa):
കലാകാരന്മാർ, പ്രകടനങ്ങൾ നടത്താൻ വരുന്നവർ, പ്രൊഡക്ഷൻ ടീമുകൾ തുടങ്ങിയവർക്കുള്ള വിസ. അന്താരാഷ്ട്ര കലാപ്രതിഭകൾക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുന്നതോടെ യുഎഇയെ ഒരു ആഗോള എന്റർടെയിൻമെന്റ് കേന്ദ്രം എന്ന നിലയിൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.
മേളകൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, മതപരമായ സമ്മേളനങ്ങൾ, കായിക മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നതിനോ സന്ദർശിക്കുന്നതിനോ ഉള്ള വിസ. ആതിഥേയർ ഇവന്റ് വിശദാംശങ്ങളും താമസാവധി വിവരങ്ങളും സമർപ്പിക്കണം. യുഎഇയുടെ ഗ്ലോബൽ ഇവന്റ്‌സ് ഹബ് സ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന പദ്ധതിയാണ് ഇത്.
4. ക്രൂസ് & മാരിടൈം ടൂറിസം വിസ (Cruise and Maritime Tourism Visa):
ക്രൂസ് കപ്പലുകളിലൂടെയോ മറ്റു വിനോദയാന കപ്പലുകളിലൂടെയോ വരുന്ന വിനോദസഞ്ചാരികൾക്കുള്ള വിസ. യാത്രയിൽ യുഎഇ പോർട്ടുകൾ ഉൾപ്പെടുന്നുണ്ടെങ്കിൽ മൾട്ടിപ്പിൾ എൻട്രി ലഭിക്കും. ലൈസൻസുള്ള ടൂറിസം ഓപ്പറേറ്റർമാർ മാത്രമേ സ്പോൺസർമാരായിരിക്കാവൂ. മാരിടൈം ടൂറിസം മേഖല വളർത്താനുള്ള ശ്രമമാണിത്.
റെസിഡൻസി & എൻട്രി പെർമിറ്റ് ഭേദഗതികൾ;
കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും സ്പോൺസർഷിപ്പ്:
അടുത്ത ബന്ധുക്കൾ (Immediate family): മാസം AED 4,000 വരുമാനം
രണ്ടാം/മൂന്നാം തലത്തിലുള്ള ബന്ധുക്കൾ: മാസം AED 8,000 വരുമാനം
സുഹൃത്തുക്കൾ: മാസം AED 15,000 വരുമാനം
സ്പോൺസർമാർ സാമ്പത്തികമായി സ്ഥിരത പുലർത്തുന്നതിനും നിയന്ത്രിത സംവിധാനത്തിലൂടെയുള്ള സ്പോൺസർഷിപ്പിനുമാണ് ഈ മാറ്റം.
വിധവകൾക്കും വിവാഹമോചിതർക്കും റസിഡൻസി:
വിദേശികളായ വിധവകൾക്കും വിവാഹമോചിതർക്കും ഒരു വർഷത്തേക്കുള്ള റെസിഡൻസി പെർമിറ്റ് (റിന്യൂ ചെയ്യാവുന്നത്) ലഭിക്കും. ഭർത്താവിന്റെ മരണം/വിവാഹമോചനം സംഭവിച്ചതിന് ആറു മാസത്തിനുള്ളിൽ അപേക്ഷിക്കണം. ഭർത്താവ് എമിറാത്തിയാണോ വിദേശിയാണോ എന്നതനുസരിച്ച് വ്യത്യസ്ത നിയമങ്ങൾ ബാധകം.
യുദ്ധം, പ്രകൃതിദുരന്തം, രാഷ്ട്രീയ കലാപം എന്നിവ ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരു വർഷത്തേക്കുള്ള, പുതുക്കാവുന്ന പെർമിറ്റ് ലഭിക്കും. ഗാരണ്ടി ആവശ്യമില്ല.
ബിസിനസ് & പ്രൊഫഷണൽ വിസ പുതുക്കലുകൾ;
ബിസിനസ് എക്സ്പ്ലോറേഷൻ വിസ (Business Exploration Visa):
അപേക്ഷകർ സാമ്പത്തിക സ്ഥിരത തെളിയിക്കണമെന്നും, വിദേശത്ത് നിലവിലുള്ള ബിസിനസ് തെളിവോ ബന്ധപ്പെട്ട മേഖലയിലെ പ്രൊഫഷണൽ കഴിവോ തെളിയിക്കണമെന്നും ആവശ്യമാണ്. ഇതിലൂടെ യോഗ്യരായ പ്രൊഫഷണലുകൾക്ക് മാത്രം വിസ ലഭ്യമാകും.
ട്രക്ക് ഡ്രൈവർ വിസ (Truck Drivers’ Visa):
ഫ്രെയ്റ്റ്, ഗതാഗത കമ്പനികളിൽ ജോലി ചെയ്യുന്ന ട്രക്ക് ഡ്രൈവർമാർക്ക് സിംഗിൾ അല്ലെങ്കിൽ മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ലഭിക്കും. ലൈസൻസുള്ള ഗതാഗത കമ്പനികൾ മാത്രമേ സ്പോൺസർമാരായിരിക്കാവൂ. ഇൻഷുറൻസും സാമ്പത്തിക ഗാരണ്ടിയും നിർബന്ധമാണ്. യുഎഇയുടെ ലോജിസ്റ്റിക്സ് & ട്രാൻസ്പോർട്ട് മേഖല ശക്തിപ്പെടുത്താനുള്ള ശ്രമമാണിത്.
👉 ഇതോടെ യുഎഇയിലെ പുതിയ വിസിറ്റ് വിസകളും റെസിഡൻസി ചട്ടങ്ങളും കൂടുതൽ സൗകര്യങ്ങളും സൗകര്യപ്രദമായ ഓപ്ഷനുകളും നൽകി രാജ്യത്തെ ഒരു ആഗോള കേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്.
Simplify
Efficient, reliable, comprehensive services to meet all needs.
Connect
COVENANT RAK© 2024. All rights reserved.