Read our 1 Min Blog - https://www.covenantgroupuae.com/covenant-business-services-blog
“ഇന്ത്യൻ എയർപോർട്ടുകളിലെ സ്മാർട്ട് ഗേറ്റ്: യാത്രയെ കൂടുതൽ സ്മാർട്ടും വേഗത്തിലും മാറ്റുന്ന നവീന സാങ്കേതികവിദ്യ”
ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ സൗകര്യത്തിനായി Smart Gate (E-Gate) സംവിധാനം ആരംഭിച്ചിട്ടുണ്ട്. ലോകോത്തര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിമാനത്താവളത്തിൽ കുടിയേറ്റ പരിശോധനയും സുരക്ഷാ നടപടികളും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ ഇത് സഹായിക്കുന്നു.
JUSTINE PUTHUSSERY
9/26/20251 min read


Smart Gate സേവനങ്ങൾ എന്താണ്;
Smart Gate എന്നാൽ യാത്രക്കാരൻ തന്റെ പാസ്പോർട്ടും ബോർഡിംഗ് പാസും സ്കാൻ ചെയ്ത്, യാതൊരു മാനുവൽ പരിശോധന കൂടാതെ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനം.
യാത്ര സമയം ലഘൂകരിക്കുന്നു
നീണ്ട നിരകൾ ഒഴിവാക്കുന്നു
സുരക്ഷിതവും കാര്യക്ഷമവുമായ പരിശോധന ഉറപ്പാക്കുന്നു
Smart Gate രജിസ്ട്രേഷൻ എങ്ങനെ ചെയ്യാം;
എയർപോർട്ടിലെ Smart Gate ഉപയോഗിക്കാൻ മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണ്. നടപടികൾ:
ഓൺലൈൻ രജിസ്ട്രേഷൻ:
Fast Track Immigration ഔദ്യോഗിക വെബ്സൈറ്റ് വഴി (https://ftittp.mha.gov.in/fti/) / മൊബൈൽ ആപ്പ് വഴി / ഞങ്ങൾമുഖേനയോ (www.covenantgroupuae.com) Smart Gate രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാം.
പാസ്പോർട്ട് (Front & Back), പാസ്പോര്ട്ട്സൈസ് ഫോട്ടോ എന്നിവാ വെബ്സൈറ്റിൽ നിർദ്ദേശിച്ചിരിക്കുന്നപോലെ അപ്ലോഡ് ചെയ്യണം.
അടിസ്ഥാന വിവരങ്ങൾ ശരിയായരീതിയാൽ ടൈപ്പ് ചെയ്യണം.
വിമാനത്താവളത്തിൽ രജിസ്ട്രേഷൻ:
ഇന്ത്യയിലെ എല്ലാ ഇന്റർനാഷണൽ എയർപോർട്ടിലെ Smart Gate കൗണ്ടറിൽ എത്തി Registrition + Biomertric Data നൽകണം.(ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്തവർ)
ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തവർ വിരലടയാളം, മുഖച്ഛായ (Biometric data) മാത്രം ചെയ്താൽ മതി.
ഓൺലൈൻ രെജിസ്ട്രേഷന്റെ പ്രയോജനങ്ങൾ;
ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് വിരലടയാളം, മുഖച്ഛായ (Biometric data) മാത്രം നൽകിയാൽ മതിയാവും.
പുതിയ സംവിധാനമായതിനാൽ തിരക്കുവർത്തിക്കാനുള്ള സാധ്യതാ ഉണ്ടാവാം.ഓൺലൈനായി രജിസ്‌ട്രേഷൻ പുതിയാക്കിയവർക്ക് പെട്ടന്ന് പുറത്തുകടക്കാനാവും.
ഒന്നിൽ കൂടുതൽ പേർ ഒരുമിച് യാത്ര ചെയുകയാണെകിൽ ഓൺലൈൻ രജിസ്റ്റർ നിർബദ്ധമായും ചെയ്യുന്നതാണ് നല്ലത്.
മുതിർന്നവർ യാത്ര ചെയ്യുമ്പോൾ ഇ സംവിധാനം ഉപയോഗപ്പെടുത്തുക.
Smart Gate സേവനത്തിന്റെ പ്രധാന ഗുണങ്ങൾ;
വേഗം: യാത്രക്കാരന് സെക്കൻഡുകൾക്കുള്ളിൽ കുടിയേറ്റ നടപടികൾ പൂർത്തിയാക്കാം.
സൗകര്യം: നീണ്ട നിരകൾ ഒഴിവാക്കാം.
സുരക്ഷ: ഉയർന്ന നിലവാരത്തിലുള്ള ബയോമെട്രിക് പരിശോധനയിലൂടെ യാത്ര സുരക്ഷിതമാകും.
ലോകോത്തര അനുഭവം: വിദേശ വിമാനത്താവളങ്ങളിൽ ലഭ്യമായ സേവനങ്ങൾ ഇനി ഇന്ത്യയിലെ എല്ലാ ഇന്റർനാഷണൽ എയർപോർട്ടിലും.
സംഗ്രഹണം;
എയർപോർട്ടിലെ Smart Gate സേവനം പ്രവാസികൾക്കും യാത്രക്കാരനും ഒരുപോലെ വലിയ അനുഭവമാണ്. ഇനി വിമാനയാത്രയിൽ സമയം കളയാതെ, വേഗത്തിലും സുരക്ഷിതമായും യാത്ര തുടരാൻ Smart Gate രജിസ്ട്രേഷൻ ഇന്ന് തന്നെ പൂർത്തിയാക്കുക. ഈ സംവിധാനം ഇന്ത്യയിലെ എല്ലാ INTERNATIONAL AIRPORT ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കോ, സഹായകൾക്കോ ഞങ്ങളുടെ whatapp - 00971588446406, 00971556918310 നമ്പർക്കൽ വഴി ബന്ധപ്പെടാം.
Simplify
Efficient, reliable, comprehensive services to meet all needs.
Connect
COVENANT RAK© 2024. All rights reserved.