കൊച്ചിൻ എയർപോർട്ടിൽ Smart Gate നടപടികളെപ്പറ്റി കൂടുതൽ അറിയാൻ വായിക്കുക

കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) യാത്രക്കാരുടെ സൗകര്യത്തിനായി Smart Gate (E-Gate) സംവിധാനം ആരംഭിച്ചിട്ടുണ്ട്. ലോകോത്തര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിമാനത്താവളത്തിൽ കുടിയേറ്റ പരിശോധനയും സുരക്ഷാ നടപടികളും കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കാൻ ഇത് സഹായിക്കുന്നു.

JUSTINE PUTHUSSERY

9/26/20251 min read

Smart Gate സേവനങ്ങൾ എന്താണ്;

Smart Gate എന്നാൽ യാത്രക്കാരൻ തന്റെ പാസ്പോർട്ടും ബോർഡിംഗ് പാസും സ്കാൻ ചെയ്ത്, യാതൊരു മാനുവൽ പരിശോധന കൂടാതെ തന്നെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന ഡിജിറ്റൽ സംവിധാനം.

  • യാത്ര സമയം ലഘൂകരിക്കുന്നു

  • നീണ്ട നിരകൾ ഒഴിവാക്കുന്നു

  • സുരക്ഷിതവും കാര്യക്ഷമവുമായ പരിശോധന ഉറപ്പാക്കുന്നു

Smart Gate രജിസ്ട്രേഷൻ എങ്ങനെ ചെയ്യാം;

കൊച്ചിൻ എയർപോർട്ടിലെ Smart Gate ഉപയോഗിക്കാൻ മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണ്. നടപടികൾ:

  1. ഓൺലൈൻ രജിസ്ട്രേഷൻ:

  2. വിമാനത്താവളത്തിൽ രജിസ്ട്രേഷൻ:

    1. കൊച്ചിൻ എയർപോർട്ടിലെ Smart Gate കൗണ്ടറിൽ എത്തി Registrition + Biomertric Data നൽകണം.(ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാത്തവർ)

    2. ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തവർ വിരലടയാളം, മുഖച്ഛായ (Biometric data) മാത്രം ചെയ്താൽ മതി.

Smart Gate സേവനത്തിന്റെ പ്രധാന ഗുണങ്ങൾ;

  • വേഗം: യാത്രക്കാരന് സെക്കൻഡുകൾക്കുള്ളിൽ കുടിയേറ്റ നടപടികൾ പൂർത്തിയാക്കാം.

  • സൗകര്യം: നീണ്ട നിരകൾ ഒഴിവാക്കാം.

  • സുരക്ഷ: ഉയർന്ന നിലവാരത്തിലുള്ള ബയോമെട്രിക് പരിശോധനയിലൂടെ യാത്ര സുരക്ഷിതമാകും.

  • ലോകോത്തര അനുഭവം: വിദേശ വിമാനത്താവളങ്ങളിൽ ലഭ്യമായ സേവനങ്ങൾ ഇനി കൊച്ചിൻ എയർപോർട്ടിലും.

സംഗ്രഹണം;

കൊച്ചിൻ എയർപോർട്ടിലെ Smart Gate സേവനം പ്രവാസികൾക്കും യാത്രക്കാരനും ഒരുപോലെ വലിയ അനുഭവമാണ്. ഇനി വിമാനയാത്രയിൽ സമയം കളയാതെ, വേഗത്തിലും സുരക്ഷിതമായും യാത്ര തുടരാൻ Smart Gate രജിസ്ട്രേഷൻ ഇന്ന് തന്നെ പൂർത്തിയാക്കുക. കൂടുതൽ വിവരങ്ങൾക്കോ, സഹായകൾക്കോ ഞങ്ങളുടെ whatapp - 00971588446406, 00971556918310 നമ്പർക്കൽ വഴി ബന്ധപ്പെടാം.